ഭയനിര്ഭരവും
നിരശഭരിതവൂമായ
എന്റെ പൂച്ചയുറക്കങ്ങളെപ്പറ്റി
നിനക്കു യാതൊരു
വേവലാതിയുമില്ലായിരുന്നെന്നോ!
ഞാനതറിഞ്ഞിരൂനീല; ശരിക്കും...
പുതപ്പുയര്‍ത്തി നീ ഒളിചു പോകിലും
വിരിപ്പില്‍ വല്ലതും മറന്നു വെക്കുക
അടുപ്പിലെ ചാരം വരാതെ ഇരിക്കട്ടെ
വഴുക്കലൊന്നുമ് നീ ഉരചു കളയേന്ടാ
കറിക്കലങ്ങള്‍, കത്തി, ചൂല്, കഞ്ഞിക്കലമ്
അടുക്കളയില്‍ മീന്‍തൂളി, കോഴിചൊപ.
അരവൂ ബാക്കി പുളിച്ചു പോകട്ടെ
അമ്മി ഞ്ഞാന്‍ തന്നെ കഴുകി വചോളം
ചിരവതുചില് ഉടക്കല്ലേ കാല്,
ഝടുതിയില്‍
അടുക്കളപ്പടി തലയില്‍ മൂട്ടല്ലേ...
പുതപ്പുയര്‍ത്തി നീ ഒളിചു പോകിലും
വിരിപ്പില്‍ വല്ലതും മറന്നു വെക്കുക
ദൈവമേ...
അടുത്ത ജന്മത്ിലെങ്കിലും
ഒരു പട്ടിയുടെ മൂക് കടം തരിക
അവളുടെ (അ)പഥ സഞ്ചാരങ്ങള്‍
മണത്തു പിടിക്കാനാണ്...
Monday, February 9, 2009
Subscribe to:
Post Comments (Atom)
പുതപ്പുയര്‍ത്തി നീ ഒളിചു പോകിലും
ReplyDeleteവിരിപ്പില്‍ വല്ലതും മറന്നു വെക്കുക
ദൈവമേ...
അടുത്ത ജന്മത്തിലെങ്കിലും
ഒരു പട്ടിയുടെ മൂക്ക് കടം തരിക
അവളുടെ (അ)പഥ സഞ്ചാരങ്ങള്‍
മണത്തു പിടിക്കാനാണ്...
പോകുമ്പൊള്‍... ഓര്മ്മകളെന്കിലും
ബാക്കി വെക്കുക...
(അ)പഥ സഞ്ചാരങ്ങള്‍
മണത്തു പിടിക്കാന്‍ ഒരു മൂക്ക് അനിവാര്യം തന്നെ